അങ്ങനെ അതും വന്നു സുനാമി വന്നാൽ സുരക്ഷിതമായി രക്ഷപ്പെടാൻ ഇതാ ഒരു സുരക്ഷിതമായ പുതിയ യന്ത്രം ഷെയർ ചെയ്യാൻ മറക്കണ്ട

Almost 20,000 people were killed when an earthquake triggered a tsunami that engulfed the northeast coast of Japan in 2011. Engineers in the US believe they have refined a way to protect lives during such events: survival capsules.

കിണറ്റിൽ വെള്ളമുണ്ടെങ്കിൽ ഇനി വണ്ടി ഓടിക്കാം!!! വെള്ളം ഇന്ധനമായ ബൈക്ക്

വെള്ളം ഇന്ധനമായ ബൈക്ക് – പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചു കയറുന്ന ഈ സാഹചര്യത്തിൽ വണ്ടി ഓടിക്കുന്നതിനായി മറ്റെന്തെങ്കിലും പ്രതിവിധി തേടി കൊണ്ടിരിക്കുകയാണ് മനുഷ്യർ.മാത്രവുമല്ല പെട്രോളും ഡീസലും ഉപയോഗിച്ചുണ്ടാക്കുന്ന വായു മലിനീകരണവും ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു വിഷയം ആണ്.ഇവ രണ്ടും തന്നെ പുനഃനിർമിക്കാനാവാത്ത ഊർജങ്ങൾ ആയതിനാൽ ഇവയുടെ ഉപയോഗം ക്രമാതീതമായി കുറയ്‌ക്കേണ്ടതുണ്ട്.ഇല്ലെങ്കിൽ ഭാവി തലമുറയ്ക്ക് അനുഭവിക്കാൻ ആയി ഒന്നും തന്നെ ബാക്കി ഉണ്ടാവില്ല.ഈ ഒരു അവസരത്തിൽ ആണ് വെള്ളം ഉപയോഗിച്ച് വണ്ടി ഓടിക്കാവുന്ന ഒരു കണ്ടു പിടിത്തം വന്നിരിക്കുന്നത് .

ഒരു ലിറ്റർ വെള്ളം ഉപയോഗിച്ച് 500 കിലോമീറ്റർ വണ്ടി ഓടിക്കാൻ സാധിച്ചാൽ പിന്നെ പെട്രോളിന്റെ വില നമുക്ക് വിഷയമേ ആവില്ല.വീട്ടിലെ കിണറ്റിൽ വെള്ളമുണ്ടായാൽ മാത്രം മതി ഇനി ബൈക്ക് ഓടിക്കാൻ എന്നത് ഏവരെയും സന്തോഷിപ്പിക്കുന്ന ഒരു വാർത്ത തന്നെ.റിക്കാര്‍ഡോ അസ്വേഡോ എന്ന ബ്രസീലുകാരൻ ആണ് അത്ഭുതമായ ഈ കണ്ടു പിടിത്തം നടത്തിയിരിക്കുന്നത്.വെറും പൊള്ളയായ വാഗ്ദാനങ്ങൾ അല്ല റിക്കാർഡോയുടെത് .നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി ഒരു ലിറ്റർ വെള്ളം ഉപയോഗിച്ച് 500 കിലോമീറ്റർ യാത്ര നടത്തി റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്.രണ്ടു വര്ഷം മുമ്പാണ് ഇദ്ദേഹം ഈ പുതിയ സാങ്കേതിക വിദ്യ ലോകത്തിനോട് പരിചയപ്പെടുത്തിയത് .


ടി പവര്‍ H20 എന്ന പേരില്‍ നിര്‍മ്മിച്ച മോട്ടോര്‍സൈക്കളില്‍ അസ്വേഡോ ഒരു ലിറ്റർ വെള്ളമൊഴിച്ച് സാവോപോളോയിലെ നീണ്ട വഴികളിലൂടെ 500 കിലോമീറ്റര്‍ ചുറ്റുകയായിരുന്നു.മലിന ജലം കൊണ്ടും വണ്ടി ഓടിക്കാവുന്നതിനാൽ ഇരട്ടി ഗുണം ആണ് ഈ കണ്ടുപിടിത്തം സമ്മാനിക്കുന്നത് .ഒരു സിംഗിള്‍ എക്‌സ്റ്റേണല്‍ കാര്‍ ബാറ്ററിയുടെയും വെള്ളത്തിന്റെയും സമ്മിശ്ര ശൃഖലയുടെ സഹായത്താലാണ് വാഹനം ഓടുക. ജലത്തില്‍ നിന്നും ഇന്ധനമായ ഹൈഡ്രജന്‍ മോളിക്യൂളുകളെ വേര്‍തിരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്.നീരാവി മാത്രം പുറം തള്ളപ്പെടുന്ന ഈ വാഹനം ഒരിക്കലും തന്നെ പ്രകൃതിക്ക് ദോഷം ചെയ്യില്ല.

images taken from binocularlive.com/

ബ്ലൂവെയിലെന്ന മരണക്കളിയെ കുറിച്ച് ചില വിവരങ്ങൾ, എല്ലാവരും ജാഗ്രത പാലിക്കുക, ഇത് ഷെയർ ചെയ്തു കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.

ബ്ലൂവെയിലെന്ന മരണക്കളിയെ കുറിച്ച് ചില വിവരങ്ങൾ, എല്ലാവരും ജാഗ്രത പാലിക്കുക, ഇത് ഷെയർ ചെയ്തു കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.ഇതിനെക്കുറിച്ചു ഉപകാരപ്രദമായ വീഡിയോ പരമാവധി ഷെയർ ചെയ്യുക

ഇനി ഗൂഗിൾ മലയാളം കേട്ടെഴുതും – എങ്ങനെ എന്ന് കണ്ടു നോക്കാം

ഇനി ഗൂഗിൾ മലയാളം കേട്ടെഴുതും – മലയാളം നമ്മുടെ മാതൃഭാഷയാണ്. എന്നാൽ ഇന്ന് ഒരു നല്ല ജോലി ലഭിക്കുവാനും എന്തിനേറെ നവമാധ്യമങ്ങളിൽ ചാറ്റ് ചെയ്യുവാൻ പോലും നമുക്ക് ഇംഗ്ലീഷ് ജ്ഞാനം വേണം.മിക്ക രാജ്യങ്ങളിലും ഭൂരിപക്ഷം ആളുകൾ സംസാരിക്കുന്ന ഒരു ഭാഷയാണ് ഇംഗ്ലീഷ് .അത് ഇംഗ്ലീഷ് അറിയുന്നത് ഒരു അഭിവാജ്യ ഘടകം ആണ്. എന്നാൽ നംമടുത്തെ പ്രിയപ്പെട്ടവരോട് ചാറ്റ് ചെയ്യുമ്പോൾ അത് നമ്മുടെ തന്നെ ഭാഷയിൽ ആകുന്നതു ഇത്രയേറെ സുഖമുള്ള ഒരു കാര്യം ആണ്.അതെ. ഇനി അത് സാധ്യമാണ്.പഴയ തലമുറയിലുള്ള ഒരുപാട് പേർ ഇന്ന് നവ മാധ്യമങ്ങളും ഇന്റർനെറ്റും ഉപയോഗിക്കാത്തതിന്റെ പ്രഥമ കാരണം ഇംഗ്ലീഷ് അറിയാത്തതിനാൽ ആണ് .അത് പോലുള്ള ആളുകൾക്കു ഇനി ധൈര്യമായി സ്മാർട്ഫോണുകളും ഇന്റർനെറ്റും ഉപയോഗിക്കാം.കാരണം ഗൂഗിൾ ഇനി മലയാളം കേൾക്കും.പണ്ടുള്ള ഫോണുകളിൽ ഒന്നും തന്നെ മലയാളം എഴുതാനുള്ള സൗകര്യം ഇല്ലായിരുന്നു.

എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ഇംഗ്ലീഷിനൊപ്പം മലയാളവും എഴുതാൻ ഉള്ള സൗകര്യങ്ങൾ വന്നു.അത് ഒരുപാട് പേർക്ക് ആശ്വാസം നൽകി.ഇപ്പോൾ മലയാളം കീബോര്ഡ് എത്തിയതിനാൽ മലയാളം ടൈപ്പ് ചെയ്യുകയുഉം സാധ്യമാണ്.എന്നാൽ ഇപ്പോൾ നിലവിലുള്ള സ്മാർട്ടഫോണുകളിൽ ഗൂഗിൾ വോയ്‌സ് എന്ന ഒരു ഓപ്‌ഷൻ ഉണ്ട്.അതിൽ സംസാരിക്കുമ്പോൾ നാം സംസാരിച്ചത് ടൈപ്പ് ആയി വരും.എന്നാൽ അതിൽ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാൻ ആവുള്ളു എന്നത് നമ്മൾ മലയാളികൾക്ക് അത്ര ആശ്വസിക്കാൻ ഉള്ള വകുപ്പ് ഉണ്ടാക്കുന്നില്ല.ഈ കടമ്പയും കടന്നിരിക്കുന്നു മലയാളം ഭാഷ.അതെ.ഇനി ഗൂഗിൾ വോയ്‌സ് വഴി മലയാളം സംസാരിച്ചാൽ അത് ടൈപ്പ് ആയി വരൻ ഉള്ള സൗകര്യം ഗൂഗിൾ മലയാളികൾക്കായി സമ്മാനിച്ചിരിക്കുകയാണ്.ഒരുപാട് പേർക്ക് ഗുണകരം ആയിട്ടുള്ള ഈ സംവിധാനം പുതിയതായി വരുന്ന എല്ലാ സ്മാർട്ടഫോണുകളിലും ലഭ്യമാണ്.ഇനി സ്മാർട്ടഫോണുകളിൽ കഷ്ടപ്പെട്ട് ടൈപ്പ് ചെയ്തോ കുത്തി വരച്ചോ സമയം കളയേണ്ടതില്ല.സ്മാർട്ടഫോണിന്റെ ചെവിയിൽ പറഞ്ഞാൽ തന്നെ മലയാളം ടൈപ്പ് ആയി വരും.

ഈ സംവിധാനം ഒരുക്കുന്നത് .പുതിയതായി വരുന്ന എല്ലാ ഫോണുകളിലും ജി ബോർഡ് സെറ്റിങ് ഉണ്ടാകും.അതിൽ ജി വോയ്‌സ് എന്നത് മലയാളം ഭാഷ ആയി തിരഞ്ഞെടുത്താൽ മാത്രം മതി.വാട്സാപ്പിൽ ആയാലും മെസേജിൽ ആയാലും ഗൂഗിളിൽ ആയാലും ശരി നിങ്ങൾക്ക് ഇനി മലയാളം സംസാരിച്ചാൽ മതിയാവും.

പോലീസ് കൈ കാണിച്ചാല്‍ നിര്‍ത്താതെ പോകുന്നവര്‍ സൂക്ഷിച്ചോ. സ്മാര്‍ട്ട് ട്രേസില്‍ കുടുങ്ങിയത് 22 പേര്‍.


പോലീസ് കൈ കാണിച്ച് നിര്‍ത്താതെ പോകുന്നവരെ കുടുക്കാന്‍ “സ്മാര്‍ട്ട്‌ ട്രേസ്” – ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടത് ഓരോ പൌരന്റെയും ഉത്തരവാദിത്വം ആണ്.സ്വന്തം സുരക്ഷയ്ക്ക് വേണ്ടി ആണ് ഇങ്ങനെയുള്ള നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നത് ഓര്‍ത്താല്‍ നന്നായിരിക്കും.അല്പം നേരത്തെ വേഗതയുടെ ആവേശത്തിന് വേണ്ടി ആകെ ഉള്ള ഒരു ജീവിതം ഹോമിക്കെണ്ടതുണ്ടോ എന്ന് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു .നിങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടാല്‍ മറ്റാര്‍ക്കും ഒന്നും നഷ്ടപെടാനില്ല.അമിത വേഗത്തില്‍ യാത്ര ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ ഏറി വന്നാല്‍ രണ്ടു ദിവസത്തേക്ക് വിഷമിചേക്കും.

ഒരു ഫേസ്ബുക് പോസ്റ്റ്‌ വഴി ആ വിഷമം രേഖപ്പെടുതിയെക്കാം .എന്നാല്‍ ഇവ നഷ്ടപ്പെട്ട നിങ്ങളുടെ ജീവിതത്തിനു പകരം ആകുമോ? ഒരിക്കലും ഇല്ല.അമിത വേഗത്തില്‍ പോകരുതെന്ന് താക്കീത് തന്ന മാതാ പിതാക്കളും കൂടപ്പിറപ്പുകളുടെയും വാക്കുകള്‍ ധിക്കരിച് മരണത്തിലേക്ക് കുതിച്ചു പാഞ്ഞപ്പോള്‍ നഷ്ടപ്പെട്ടത് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും മാത്രം.ഹെല്‍മെറ്റ്‌ ധരിച്ചാല്‍ മുടിയുടെ അഴക്‌ പോകുമെന്നും അമിത വേഗത്തില്‍ യാത്ര ചെയ്ധാല്‍ ഒരു തരം അനുഭൂതി ലഭിക്കുന്നു എന്ന് പറയുന്ന ചെറുപ്പക്കാര്‍ ഒന്ന് മനസ്സിലാക്കണം.അതെല്ലാം കപട ചിന്തകള്‍ ആണെന്ന്.നിങ്ങള്‍ തന്നേ സൃഷ്ടിക്കുന്ന ചിന്തകള്‍ ആണവ.അതിനെക്കാള്‍ പ്രാധാന്യം നിങ്ങളുടെ ജീവിതത്തിനു നല്‍കുകയാണെങ്കില്‍ സ്വയം തന്നെ അത്തരം ശീലങ്ങള്‍ മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും.

അമിത വേഗത്തില്‍ യാത്ര ചെയ്യുമ്പോള്‍ സ്വന്തം ജീവന്‍ മാത്രമല്ല റോഡിലുള്ള മറ്റുള്ളവരുടെ ജീവനും ആപത്തു സംഭവിക്കുന്നു.അതിനാല്‍ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കണം.ഗതാഗത പോലീസ് ഓഫീസറുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം.ചെറുപ്പക്കാര്‍ക്ക് ആരെയെങ്കിലും അനുസരിക്കുക എന്നത് ഒരു മോശം കാര്യം ആയി കരുതുന്നു.നിയമങ്ങള്‍ ധിക്കരിക്കുന്നത് ഒരു വലിയ അംഗീകാരം ആയി കാണുന്നു അവര്‍.പ്രായത്തിന്റെ ചാപല്യം ആണത്.ആ ചാപല്യം തരുന്ന കപട ധൈര്യത്തില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ സ്വന്തം ജീവന്‍ടെ വില കൊടുക്കേണ്ടി വരും അവര്‍ക്ക്.നിയമങ്ങള്‍ പാലിച്ചത് കൊണ്ട് ഗതാഗത പോലീസ് ഓഫീസറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചത് കൊണ്ടോ നിങ്ങള്‍ ഒരിക്കലും ചെറുതാകുന്നില്ല.മറിച്ച് നിങ്ങള്‍ യുക്തിപരമായി ചിന്തിക്കുന്നവരും സ്വന്തം ജീവന് വില കല്പ്പിക്കുന്നവരും ആകുന്നു.സാഹസികത കാണിക്കേണ്ടത് റോഡില്‍ അല്ല.റോഡില്‍ നിയമങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതുണ്ട്.

തിരക്ക് പിടിച്ച ഈ കാലഘട്ടത്തില്‍ വാഹങ്ങളുടെ അമിതവേഗത ഒരു സര്‍വസാധാരണ വിഷയം ആയി മാറിയിക്കുന്നു.അത് കാരണം ഉണ്ടാവുന്ന അപകടങ്ങള്‍ ആണ് മിക്കതും.ഇവ ഒഴിവാക്കാന്‍ ആയി പല നിയമങ്ങളും നിലവില്‍ വന്നിട്ടുണ്ട്.നിയമം ലംഖിച് വരുന്ന വാഹനങ്ങള്‍ പലപ്പോഴും ഗതാഗത പോലീസ് ഓഫീസറുടെ മുന്നില്‍ നിര്‍ത്താതെ ചീറി പാഞ്ഞു പോവുകയാണ് പതിവ്,അവരുടെ കണ്‍വെട്ടത്തിന് പുറമേ എത്തിപ്പെട്ടാല്‍ രക്ഷപ്പെട്ടു എന്ന് കരുതുന്നവര്‍ ആണ് ഇങ്ങനെ ചെയ്യുന്നത്.എന്നാല്‍ അങ്ങനെ ഉള്ളവരെ പിടിക്കാന്‍ ആയി പുതിയ ഒരു ആപ്പ് വന്നിരിക്കുന്നു.

സ്മാര്‍ട്ട്‌ ട്രേസ്” എന്ന് പേരിട്ടിരിക്കുന്ന ആപ്പ് വണ്ടി നിര്‍ത്താതെ പോകുന്നവരെ മൊബൈല്‍ ആപ്പ് വെച്ച് കണ്ടു പിടിക്കുന്ന ഒരു സംവിധാനം ആണ്.നിലവില്‍ 22 പേരെ ആണ് സ്മാര്‍ട്ട്‌ ട്രേസ് വഴി പിടിച്ചിരിക്കുന്നത്.അങ്ങനെ പിടിക്കുന്നവര്‍ക്ക് പിഴയും ലൈസെന്‍സ് രാധാക്കുകയും ചെയ്യും .വണ്ടി രജിസ്റ്റര്‍ ചെയ്ത ഓഫീസ് ആര്‍സി ഓണറുടെമേല്‍വിലാസവും മറ്റ് വിവരങ്ങളും പത്ത് മിനിട്ടിനുള്ളില്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാവും ഈ ആപ്പിലൂടെ .ഇത് പ്രകാരം ഉദ്യോഗസ്തര്‍ വീട്ടില്‍ എത്തി നടപടി സ്വീകരിക്കും .

ജിയോ ഇന്ത്യയുടെ സ്വത്താക്കുന്നു – ഫ്രീ ഫോണിനൊപ്പം ഫ്രീ ഡാറ്റ – ജനങ്ങളെ ഞെട്ടിച്ചു അംബാനി

ഇനി സൗജന്യ ജിയോ ഫോണും. റിലയന്‍സ് ഇൻഡസ്ട്രീസ് 40-ാമാത് വാർഷിക പൊതു യോഗത്തിലാണ് പ്രഖ്യാപനം. 1500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കണം.

മൂന്ന് വര്‍ഷത്തിന് ശേഷം തുക തിരികെ ലഭിക്കും. എല്ലാ പ്രമുഖ ആപ്ളിക്കേഷനുകളും ജിയോ ഫോണില്‍ ഉണ്ടാകും. 22 ഭാഷകള്‍ ജിയോ ഫോണില്‍ ലഭ്യമാകും. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ സ്മാര്‍ട് ഫോണ്‍ ആവും ജിയോ ഫോണ്‍. അടുത്ത മാസം 24 മുതല്‍ പ്രീ ബുക്കിംഗ് ആരംഭിക്കും.

512 എം.ബി റാമും, 4 ജിബി ഇന്റെർണൽ സ്പേസും വാഗ്ദാനം ചെയ്യുന്ന ലൈഫ് ഫോണുകൾ വിപണിയിൽ എത്തുന്നതോടെ എല്ലാ ജനങ്ങളിലേക്കും പുതിയൊരു മാറ്റം ആണ് അംബാനി കൊണ്ടുവരാൻ പോകുന്നത്.

മറ്റുള്ള മൊബൈൽ കമ്പനികൾക്ക് ഇത് തിരിച്ചടിയാകുമെങ്കിലും, ഇന്ത്യയുടെ വളർച്ചയെ ഉയർത്തുന്ന ഒരു തീരുമാനം തന്നെ ആണ് അംബാനി കൈകൊണ്ടത്. സൗജന്യ ഫോൺ എത്തുന്നതോടെ ജിയോ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ നെറ്വർക് സേവന ദാതാക്കൾ ആകും .

അംബാനിയുടെയും ജിയോയുടേയും ഈ തീരുമാനം മറ്റുള്ള മൊബൈൽ കമ്പനികളുടെ തലയ്ക്ക് മീതെ ആപ് വെക്കുമ്പോൾ ജനങ്ങൾക്ക് മുന്നിൽ ഒരു വിശാലമായ ഡിജിറ്റൽ വേൾഡ് ഉണ്ടാക്കുകയാണ് എന്നതിൽ സംശയം ഇല്ല

ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ വീഡിയോ നെറ്റ് വര്‍ക്ക് എന്ന ഖ്യാതിയും ജിയോയ്ക്ക് സ്വന്തം. ആറിരട്ടി വര്‍ധനവാണ് ജിയോ വന്നതിന് ശേഷം ഡാറ്റാ ഉപയോഗത്തില്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ 12.5 കോടിയിലേറെ ഉപഭോക്താക്കളാണ് ജിയോയ്ക്കുള്ളത്. 170 ദിവസംകൊണ്ട് 10 കോടി വരിക്കാരെ ജിയോ നേടി. 309 രൂപക്ക് ജിയോ ഫോണ്‍ ടിവി-കേബിള്‍ പ്ലാനും പ്രഖ്യാപിച്ചു. 153 രൂപക്ക് മാസം തോറും അണ്‍ലിമിറ്റഡ് ഡാറ്റയാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് – ജിയോ ഓഫറുകൾ അവസാനിക്കുന്നു


ജിയോ ഓഫറുകൾ അവസാനിക്കുന്നു – മാർച്ച് 31 നുള്ളിൽ റീചാർജ് ചെയ്ത ജിയോ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്, ധനാ ധൻ ഓഫറുകൾ ജിയോ ജൂലായ് മാസത്തോടെ നിർത്തുന്നതായി സൂചന!! ഇന്ത്യയിൽ മറ്റുള്ള എല്ലാ നെറ്റ്‌വർക്കുകളെയും കഴിഞ്ഞ ഒരുവർഷക്കാലമായി ജിയോ വിറപ്പിച്ചു കോട്നിരിക്കുകയാണ്.

ഏകദേശം ട്രായ് കണക്കുകൾ പ്രകാരം പത്ത് കോടിയിൽ അധികം ഉപഭോക്താക്കൾ ജിയോ സേവനം ഉപയോഗിക്കുന്നു. സാധാരണക്കാർ വരെ ഇതിന്റെ ഉപയോഗം മനസ്സിലാക്കി എന്നാണ് നെറ്റ്‌വർക്ക് സർവേകൾ തന്നെ പറയുന്നത്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിൽ ഉള്ള ജിയോ 4 ജി നെറ്റ് ജനങ്ങളിലേക്ക് എത്തിച്ചത് വഴി പുതിയ ഒരു നെറ്റ്‌വർക്ക് സംസ്കാരം തന്നെ ഇന്ത്യയിൽ നിലവിൽ ഉണ്ട്.

ജിയോ യിൽ നിന്നും ലഭിക്കുന്ന അപ്ഡേറ്റുകൾ പ്രകാരം ജൂലൈ അവസാനത്തോട് കൂടെ പുതിയ ഓഫറുകൾ എത്തിക്കാൻ സാധ്യത ഉണ്ട്. എന്നാൽ മുൻപ് പറഞ്ഞത് പോലെ 3 മാസം വാലിഡിറ്റിയിൽ unlimited കോളുകൾ നിർത്തലാക്കൻ സാധ്യത കുറവാണു.

100 കിലോമീറ്റർ മൈലേജ് ഉള്ള കാറുമായി റെനോൾട്ട്

100 കിലോമീറ്റർ മൈലേജ് ഉള്ള കാറുമായി റെനോൾട്ട് വിപണിയിൽ. ക്വിഡ് എന്ന സ്വപ്ന വാഹനം ഏതൊരു പാവപ്പെട്ടവനും മികച്ച സൗകര്യം ഒരുക്കുന്ന കാർ തന്നെ എന്ന് ഒറ്റ നോട്ടത്തിൽ പറയാം. ക്വിഡ് ഇന്ത്യയിൽ നേടിയ ജനകീയത റെനോൾട്ടിനെ പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇത്തവണ റെനോൾട് 100 കിലോമീറ്റർ മൈലേജ് ഉള്ള കാറുമായി ആണ് ഓട്ടോ എക്സ്പോയിൽ ഇയോലാബ് എന്ന തങ്ങളുടെ പുതിയ കാർ ഇറക്കിയിരിക്കുന്നത്.

image source

ആദ്യം ആർക്കും തോന്നും ഇതൊരു വാണിജ്യ തന്ത്രമാണോ എന്ന്. എന്നാൽ റെനോൾട് ഇത്തവണ ഒരങ്കത്തിന് തന്നെ തയ്യാറെടുക്കുകയാണ്. പെട്രോൾ എൻജിനും – ഇലക്ട്രിക്ക് മോട്ടറും സംയോജിപ്പിച്ചു കൊണ്ടാണ് റെനോൾട്ടിന്റെ പുതിയ വാഹനമായ ഇയോലാബ് എത്തുന്നത്. കാറിന്റെ ഭാരം പരമാവധി കുറച്ചു എന്നാൽ കംഫർട്ടബിള് ഡ്രൈവിംഗ് ഉറപ്പു വരുത്തികൊണ്ടുള്ള വാഹനം ഉടൻ നിരത്തുകളിലേക്ക് എത്തിക്കാൻ ഉള്ള തയ്യാറെടുപ്പാണ്. പെട്രോളിന് ദിനം പ്രതി വില കൂടുന്ന സാഹചര്യത്തിൽ ഇതിലും മികച്ച ഒരു വാഹനം ലോകത്ത് – അതും പ്രകൃതിക്ക് ഇണങ്ങിയ തരത്തിൽ കുറഞ്ഞ ചിലവിൽ എത്തിക്കാൻ ആണ് റെനോൾട് ലക്‌ഷ്യം ഇടുന്നത് .

image source

കാറിന്റെ ലുക്ക് കണ്ട മിക്ക ആളുകളും വാ പൊളിച്ചു നിന്നു എന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാരണം മറ്റൊന്നുമല്ല – മഗ്നീഷ്യം കൊണ്ട് നിർമിച്ച പുറം ബോഡി വളരെ മികവുറ്റതായി ആണ് കാണാൻ സാധിക്കുന്നത്. എത്ര നാൾ കൊണ്ട് ഈ കാർ ഇന്ത്യയിൽ വികസിപ്പിച്ചു വിപണിയിൽ എത്തിക്കാൻ പറ്റും എന്ന് റെനോൾട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഈ കാറിനായി ഉള്ള ആരാധകരുടെ ആകാംക്ഷ ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തിൽ ഉടൻ തന്നെ ഒരു മറുപടി പ്രതീക്ഷിക്കുന്നു.