മഞ്ജു വാര്യരുടെ വീട്ടില്‍ ദിലീപും മകളുമെത്തി

മഞ്ജു വാര്യരുടെ പിതാവിന്റെ നിര്യാണത്തെ തുടര്‍ന്ന് മഞ്ജുവിന്റെ വീട് സന്ദര്‍ശിച്ച് ദിലീപും മകള്‍ മീനാക്ഷിയും. വൈകീട്ടോടെയാണ് ഇരുവരും എത്തിയത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു മഞ്ജു വാര്യരുടെ പിതാവ് മാധവ വാര്യരുടെ (70) അന്ത്യം.

അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു. ഗിരിജാ വാര്യരാണ് ഭാര്യ.

ദിലീപേട്ടനല്ല അത് ചെയ്തതെന്ന് തെളിഞ്ഞാല്‍ അവരത് തിരിച്ചെടുക്കുമോ..? WCC ക്കെതിരെ തുറന്നടിച്ച്‌ അനുശ്രീ – വീഡിയോ കാണാം

ആ സംഘടനയെക്കുറിച്ച്‌ മോശം പറയുന്നതോ അവരുടെ കൂട്ടായ്മയെ കുറ്റം പറയുകയോ അല്ല. പക്ഷേ എനിക്ക് അതില്‍ അംഗമാകണമെന്നോ, ഒരു കാര്യം അവിടെ പോയി പറഞ്ഞ് അത് ഈ രീതിയില്‍ മാറ്റണമെന്നോ അല്ലെങ്കില്‍ അവര്‍ ഇവരെ താഴ്ത്തുന്നു ഇവര്‍ പൊക്കുന്നു എന്നൊക്കെ പറയേണ്ട കാര്യമില്ലെന്ന് തോന്നുന്നു.

കട്ടപനയിലെ ഹൃതിക് റോഷന്‍ സിനിമയില്‍ ആരും ശ്രദ്ധിക്കാതെ പോയ ഒരു വലിയ അബദ്ധം

ഒരു കോമഡി ചിത്രം എന്നതിലുപരി ഒരു സൗഹൃദ കഥ പറഞ്ഞ സിനിമ ആയിരുന്നു കട്ടപനയിലെ ഹൃതിക് റോഷൻ. കട്ടപനയിലെ ഹൃതിക് റോഷന്‍ സിനിമയില്‍ ആരും ശ്രദ്ധിക്കാതെ പോയ ഒരു വലിയ അബദ്ധം.

വിശാലിനെ മുന്നിൽ നിർത്തി ആര്യയോട് വരലക്ഷ്മി പറഞ്ഞു, ‘നിന്നെ ഞാൻ കല്യാണം കഴിക്കാം’: വിഡിയോ

The controversies revolving the reality show Enga Veettu Maappilai is still going on in social media. Arya was criticised for not marrying anyone in the show. During the audio launch of Mr Chandramouli,actress Varalakshmi surprised everyone with her jovial comment. She said,”Arya dont worry,I can marry you.” Actor Vishal was also present at the event.

സുകുമാരൻ എന്ന അതുല്യ പ്രതിഭ അന്ന് പറഞ്ഞത് ഇന്ന് സത്യമാകുമോ –

എടപ്പാൾ പൊന്നം കുഴി വീട്ടിൽ സുകുമാരൻ നായർ എന്ന പ്രശസ്ത നടന്‍ സുകുമാരനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല .ക്ഷുഭിത യൗവ്വനത്തിന്റെ പ്രതീകം ആയിരുന്നു സുകുമാരൻ .സിനിമ നടനും ,നിർമാതാവുമായ സുകുമാരൻ പിന്നീട് വില്ലൻ കഥാപാത്രങ്ങളിലൂടെ ആണ് ശ്രദ്ധേയമായത്

വേറിട്ട പ്രണയകഥയുമായി അശ്വിൻ കുമാർ നായകൻ ആയെത്തുന്ന ചാർമിനാർ മാർച്ച് മാസം തിയേറ്ററിൽ

അശ്വിൻ കുമാർ നായകൻ ആയെത്തുന്ന മലയാള സിനിമ ആണ് ചാർമിനാർ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തു നിവിൻ പോളി നായകൻ ആയെത്തിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലെ വില്ലൻ ആയെത്തിയ മുരളി മേനോനെ അവതരിപ്പിച്ചത് അശ്വിൻ ആയിരുന്നു .ജേക്കബിന്റെ കുടുംബത്തിനോട് യാതൊരു ദയ ദാക്ഷിണ്യം കാണിക്കാത്ത വില്ലൻ കഥാപാത്രത്തെ ഗംഭീരമായി തന്നെ അവതരിപ്പിച്ചു പ്രേക്ഷകപ്രീതി നേടി അശ്വിൻ .

തമിഴ് സംവിധായകൻ ഗൗതം മേനോനെ ആയിരുന്നു ആദ്യം ഈ വേഷം ചെയ്യാൻ നിശ്ചയിച്ചതെങ്കിലും തിരക്കുകൾ കാരണം അദ്ദേഹത്തിന് അഭിനയിക്കാൻ ആയില്ല.അങ്ങനെ ആണ് ആ ഭാഗ്യം അശ്വിനെ തേടിയെത്തിയത് .ദുബായിൽ തന്നെ ജനിച്ചു വളർന്ന അശ്വിൻ അങ്ങനെ മുരളി മേനോൻ ആയി മലയാള സിനിമാലോകത്തേക്ക് രംഗപ്രവേശം ചെയ്തു .തമിഴിൽ ഹിറ്റായ ധ്രുവങ്ങൾ പതിനാറു എന്ന സിനിമയിലും അശ്വിൻ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചു .വില്ലൻ വേഷങ്ങളിലൂടെ സിനിമകളിൽ തിളങ്ങിയ താരം നായകൻ ആയെത്തുന്ന ആദ്യ ചിത്രം ആണ് ചാർമിനാർ .

നവാഗതനായ അജിത് സി ലോകേഷ് സംവിധാനം ചെയുന്ന ചിത്രത്തിൽ ഹേമന്ത് മേനോൻ ,ഹർഷിക പൂഞ്ച എന്നിവരും അഭിനയിക്കുന്നു .അജിത് തന്നെ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് .സെവൻ ജെ ഫിലിമ്സിന്റെ ബാനറിൽ സിറാജുദ്ധീൻ നിർമിക്കുന്ന ചിത്രം ബെംഗളൂരു ,കൊച്ചി ,മധുരൈ എന്നിവിടങ്ങളിൽ ആണ് ചിത്രീകരിച്ചത് .ഫഹദ് ഫാസിൽ നായകൻ ആയി അഭിനയിച്ച മണി രത്നം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആയി സിനിമയിൽ അരങ്ങേറ്റം കുറിച്ച അജിത് ,ഹേമന്ത് മേനോനെയും ,അശ്വിൻ കുമാറിനെയും നായകന്മാർ ആക്കി ഒരുക്കുന്ന ചിത്രം ആണ് ചാർമിനാർ .ജോഫി തരകൻ വരികളെഴുതിയ ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത് ജേസിൻ ജോർജ് ആണ് .

സൗഹൃദവും പ്രണയവും ആവിഷ്കരിക്കുന്ന ചിത്രത്തിൽ സേതു എന്ന പ്രണയനായകൻ ആയി അശ്വിൻ കുമാർ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .അഭിനേതാവിലുപരി വലിയൊരു മിമിക്രി കലാകാരൻ ആണ് അശ്വിൻ.ഇരുന്നൂറോളം താരങ്ങളുടെ ശബ്ദം നിഷ്പ്രയാസം അനുകരിക്കും ഈ കലാകാരൻ .വിനീത് ശ്രീനിവാസന്റെ ചിത്രമായ എബിയിൽ മനീഷ് ചൗദരി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് അശ്വിൻ ആയിരുന്നു .ബ്രഹ്മാണ്ഡ ചിത്രം റോബോ 2 .0 വിലും അശ്വിന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട് .പ്രിത്വിരാജിനൊപ്പം രണം ,ഗൗതം മേനോൻ -ധനുഷ് ചിത്രം ഉനൈനോക്കിപ്പായുംതോട്ട എന്നീ ചിത്രങ്ങൾ ആണ് അശ്വിന്റെ പുതിയ പ്രോജക്ടുകൾ .

മമ്മൂട്ടി ഫാന്‍സിന്‍റെ കൂട്ടതെറിവിളി ഒടുവില്‍ പാര്‍വതി അത് പറഞ്ഞു [വീഡിയോ കാണാം]

കഴിഞ്ഞ ഒരു ദിവസം കൊണ്ട് പാര്‍വതിയുടെ മമ്മൂട്ടിക്കെതിരെയുള്ള പ്രസ്താവന കൊണ്ട് സോഷ്യല്‍ മീഡിയകളില്‍ ആകെ കോലാഹലം നടന്നു കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി ആരാധകര്‍ പാര്‍വതിയുടെ പേജില്‍ തെറിയഭിഷേകം നടത്തി കൊണ്ടിരിക്കുകയാണ്. ഇതിനെല്ലാം അവസാനം കുറിക്കുന്നതിനായി പാര്‍വതി പറഞ്ഞ നയം എന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.
വിശദാംശങ്ങള്‍ക്കായി വീഡിയോ കാണുക…

സിനിമ ഒരു ബിസിനസ് ആണ് !! നാട് നന്നാക്കാനല്ല – പാർവതിക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്

ഒരു പ്രമുഖ നടി ഒരു പ്രമുഖ ചലച്ചിത്ര മേളക്കിടയിൽ ഒരു പ്രമുഖ നടന്ടെ ഒരു പ്രമുഖ സിനിമയിലെ ചില സംഭാഷണങ്ങൾ സ്ത്രീ വിരുദ്ധമാണ് എന്നു അഭിപ്രായപ്പെട്ടല്ലോ…. യഥാർത്ഥത്തിൽ ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും Script,Director, Producer എല്ലാം ആണുങ്ങളാകും….അപ്പോൾ അവർ ഒരു സ്ത്രീയെ എങ്ങനെ കാണുവാൻ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുക…. പ്രേക്ഷകരിൽ ഭൂരിഭാഗവും പുരുഷ്നമാരാണെന്നു കരുതീ
അവരെ കെെയ്യിലെടുത്തു ബിസിനസ്സു നടത്തുവാൻ Glamour scenes, sex scenes , Double meaning words എല്ലാം സിനിമയിൽ കൊണ്ടു വരുന്നു….ഈ ബിസിനസ്സിൽ പുരുഷന്മാർ പലപ്പോഴും വിജയിക്കുന്നുമുണ്ട്….

മുടക്കു തിരിച്ചു പിടിക്കുക , നന്നായ് ബിസിനസ്സു ചെയ്യുക എന്നത് മാത്രമാണ് അവാർഡ് സിനിമാ ചെയ്യുന്നവരുടേരും,Commercial film ചെയ്യുന്നവരുടെയും ഏക ലക്ഷൃം…അല്ലാതെ നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല…ഈ അവസ്ഥ കണ്ടു ഏതെന്കിലും സ്ത്രീകൾക്കു വിഷമം തോന്നുന്നു എന്കിൽ ഒരേ ഒരു പോംവഴി….സ്ത്രീകളും Script, Director, Producer ആയി marketing, business ഒന്നും ചിന്തിക്കാതെ നടിമാരെ full dress കൊടുത്തു മാനൃമായ് അഭിനയിപ്പിച്ച്, മാനൃമായ സംഭാഷണങ്ങളിലൂടെ സിനിമാ ചെയ്യുക….ഇതിപ്പോൾ സിനിമയിലേക്കു കടന്നു വരുന്ന ഭൂരിഭാഗം പെൺകുട്ടികളും അഭിനയം മാത്രം തെരഞ്ഞെടുക്കുന്നു….മലയാളത്തിൽ clutch ആയാൽ പതുക്കെ തമിഴ്, ഹിന്ദി സിനിമയിലേക്കു പോകുന്നു…കാരണം പണം കൂടുതൽ കീട്ടുമല്ലോ…

പിന്നെ കല്ലൃാണം കഴിഞ്ഞാൽ എന്ടെ ഭർത്താവിന് ഇതൊന്നും ഇഷ്ടമല്ലാ എന്നും പറഞ്ഞു field വിട്ടു പോകുന്നു…..അപൂർവ്വം ചില സ്ത്രീകൾ Director മാരായ് വരുമ്പോൾ അവരുടെ സിനിമയിലും നായിക മീഡി യും, glamour scenes കാണിക്കൂന്നു….1996 ൽ മീരാ നായർ എന്ന സ്ത്രീ Director ആയി ചെയ്ത …Kama Suthra…A Tale of Love….നിരവധി sex സീനുകൾ കൊണ്ടു സമ്പന്നമാണ്…കാരണം ആണുങ്ങളെ ആകർഷിച്ച് തിയേറ്ററിൽ കയറ്റുവാൻ glamour വേണമെന്നാണ് ആ സ്ത്രീ ചിന്തിച്ചത്….തന്ടെ customers പുരുഷന്മാരാണെന്ന് അവർ ചിന്തിച്ചു…മറ്റു ചില സ്ത്രീകൾ സംവിധാനം ചെയ്ത മലയാള സിനിമകളിലും നായികമാർ അല്പസ്വല്പം glamour വേഷം അണിഞ്ഞിട്ടുണ്ട്….ഒരു സിനിമയിലെ നായിക പുകവലിക്കുകയും, മദൃം കഴിക്കുന്നതായും സ്ത്രീയായ Director നമ്മുക്കു ഈ അടുത്ത കാലത്തു കാണിച്ചു തന്നു….

ഇതൊന്നും തെറ്റല്ല. ..ബിസിനസ്സ് നടക്കുവാൻ ചെയ്യുന്നതാണ്…ഒന്നുകിൽ വിവാഹ ശേഷം അഭിനയം നിറുത്തിയാലും സ്ത്രീകൾ technical side കൂടി പഠിച്ച് Script, Director,Producer ആയി അധികം business, marketing
നോക്കാതെ 100% മാനൃമായ സിനിമാ ചെയ്യുക….അല്ലെന്കിൽ സ്ത്രീകളെ മാനൃമായല്ലാതെ(കുളി സീൻ, കിടപ്പറ, glamour dress, smoking,drinking ,Double meaning words പറയുക, kissing, ആലിംഗനം etc etc) ചിത്രീകരിക്കുന്ന സിനിമയിൽ അഭിനയിക്കില്ലെന്നു ഇന്തൃാ മഹാ രാജൃത്തെ എല്ലാ പെൺകുട്ടികളും ഒരു തീരുമാനത്തിലെത്തുക…അതോടെ എല്ലാ പ്രശ്നങ്ങളും തീരും…..ഒന്നുകിൽ സിനിമയിൽ കലയൊന്നും നോക്കാതെ ബിസിനസ്സായ് മാത്രം കാണുക…To live and to let live…ഒരാളെയും, ഒരു വിഭാഗത്തേയും ബുദ്ധിമുട്ടിക്കുന്ന ഒന്നും സിനിമയിൽ ഉണ്ടാകരുത് ….അത്രേ ഉള്ളൂ…

ഇതിനൊന്നും വയ്യെന്കിൽ നിലവിലുള്ള സാഹചരൃം തുടരും….ആരും കലയോടൊ,സിനിമയോടൊ, സാഹിതൃത്തോടൊ, സംഗീതത്തോടൊ ഇഷ്ടം കൊണ്ടൊന്നുമല്ല സിനിമാ നിർമ്മിക്കുന്നത്…”എന്ടമ്മേടെ ജിമിക്കി കമ്മൽ” പാട്ട് എത്രയോ സ്ത്രീകൾ
ഏറ്റു പാടിയില്ലേ….കാരണം സിനിമാ പാട്ടിനെ ആ രീതിയിൽ മാത്രം എടുത്താൽ മതി…സ്ത്രീ വിരുദ്ധത തോന്നുന്ന പാട്ടായാലും
സിനിമയായാലും സ്ത്രീകളും അവയുടെ ബിസിനസ്സു വിജയിപ്പിക്കുവാൻ സഹായിക്കുന്നു….അപ്പോൾ തുടർന്നും അതൊക്കെ തന്നെ അവർക്കു കിട്ടി കൊണ്ടിരിക്കും….സിനിമയും, YouTube Videos ഉം 92% പുരുഷന്മാരും 8% മാത്രം സ്ത്രീകളും ആണ് Customers ആയി വരുന്നത്….ഇതൊരു പക്കാ ബിസീനസ്സാണ്….ആണുങ്ങളായ പ്രേക്ഷകരെ കെെയ്യിലെടുക്കാൻ അവർ ഏതറ്റം വരേയും പോകും…

നിങ്ങൾ അതെല്ലാം സഹിച്ചോളൂ….അല്ലെന്കിൽ സീരിയൽ കണ്ടു adjust ചെയ്തോളൂ…..എത്രയോ double meaning words comedy സിനിമകൾ കണ്ടു ഇവിടുത്തെ സ്ത്രീകളും കെെയ്യടിച്ചിട്ടുണ്ടു….അതുകൊണ്ടാണ് പല മൂന്നാം കിട sex comedy പടങ്ങളും ഇവിടെ super hit ആയതും….അതും മറക്കരുത്…സ്ത്രീകൾക്കു പ്രാധാനൃം നല്കുന്ന ചീല സിനിമകൾ
അപൂർവ്വം ആയി വരാറുണ്ട്….അവയേയും സ്ത്രീ audience promote ചെയ്യണം….കാണണം….മലയാള സിനിമ മാറില്ലാ….വേണമ്ന്കിൽ audience നു മാറി ചിന്തിച്ച് സിനിമയെ മാറ്റാം…it is up to you…എല്ലാവർക്കും നല്ലത് വരട്ടെ…
.
(വാൽ കഷ്ണം:- ഞാൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമകളിൽ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളും, Double meaning ഉള്ള sex comedy dialogues ഒഴീവാക്കാറുണ്ട്….കഴിയുന്നതും എല്ലാ സിനിമയിലും ചില നല്ല messages കൊടുക്കാറുണ്ടു….പുകവലി, മദൃപാനം സീൻ ഒഴിവാക്കുന്നു….ഇവയെല്ലാം നിങ്ങളുടെ കുടുംബത്തെ ദോഷമായ് ബാധിക്കുന്നു എന്നു തെളിയിക്കാറുമുണ്ട്…പക്ഷേ മറ്റുള്ള സംവിധായകരുടെ കീഴീൽ അഭിനയിക്കുമ്പോൾ എനിക്കതിൽ യാതൊരു നിയന്ത്രണവും ഉണ്ടാകില്ല….അപ്പോൾ എന്ടെ Character എന്തൊക്കെ പറയുമെന്ന് ഒരു ഉറപ്പും ആർക്കും നല്കാനാകില്ല….കാരണം ഒരു നടൻ/നടി സംവിധായകന്ടെ കെെയ്യിലെ വെറും ഒരു ഉപകരണം മാത്രമാണ്….)

തുടർച്ചയായി അവതരിപ്പിച്ചിട്ടുള്ള മികച്ച കഥാപാത്രങ്ങളിലൂടെയും ശക്തമായ ഒരു വ്യക്തിത്വത്തിനുടമ ആയതിനാലും മലയാള സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് ഉയർന്നിരിക്കുകയാണ് പാർവതി .ഒളിയും മറയും കൂടാതെ തനിക്കു തോന്നുന്ന കാര്യങ്ങൾ തുറന്നടിച്ചു പറയുന്നതിലൂടെ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ് ഇപ്പോൾ നടി .ഒരു പ്രമുഖ ചലച്ചിത്ര മേളയ്‌ക്കിടയിൽ ആണ് പാർവതി കസബ എന്ന സിനിമയെ കുറിച്ചും അതിൽ അഭിനയിച്ച മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ചും പരാമർശിച്ചത് .പാർവതിയുടെ പരാമർശത്തെ ശക്തമായി എതിർത്ത് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ് .സിനിമയിൽ ഒരു നടനും നദിയും സംവിധായകന്റെ കയ്യിലെ വെറും ഉപകരണങ്ങൾ മാത്രം ആണെന്നും സിനിമയിലോ ഡയലോഗിന്റെ നിയന്ത്രണങ്ങൾ വരുത്തുവാൻ അവർക്ക് അവകാശമില്ല എന്നും പണ്ഡിറ്റ് പറയുന്നു .

മുടക്കിയ പണം തിരിച്ചു ലഭിക്കാൻ വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ് സിനിമ.അല്ലാതെ നാട് നന്നാക്കാൻ വേണ്ടിയോ സമൂഹത്തെ ഉദ്ധരിക്കാനോ അല്ല എന്നും പണ്ഡിറ്റ് കൂട്ടിച്ചേർത്തു .സിനിമയിലെ സംവിധായകനും,സ്ക്രിപ്റ്റ് റൈറ്റേഴ്‌സും ,അണിയറ പ്രവർത്തകരും എല്ലാം തന്നെ പുരുഷന്മാർ ആണ് .അത് പോലെ കാണികളിൽ ഭൂരിഭാഗവും പുരുഷന്മാരാണ് .അത് കൊണ്ട് പുരുഷന്മാർ എങ്ങനെ സ്ത്രീകളെ കാണുന്നുന്നുവോ അത് ആയിരിക്കും മിക്കപ്പോഴും സിനിമകളിൽ ആവിഷ്കരിക്കുന്നത് .കാണികളിൽ ഭൂരിഭാഗം വരുന്ന പുരുഷ സമൂഹത്തിനെ ആകർഷിക്കുവാൻ വേണ്ടി തന്നെ ആണ് സിനിമയിൽ ഗ്ലാമർ സീൻസും ,ഡ്വയർത്ത പ്രയോഗങ്ങളും,മറ്റും ഉപയോഗിക്കുന്നത് .

ഈ വ്യവ്യസ്ഥയ്‌ക്ക്‌ എന്തെങ്കിലും മാറ്റം വരണമെങ്കിൽ സ്ത്രീകൾ മുന്നോട്ടു വരണം .സംവിധായകന്റെയും,തിരക്കഥാകൃത്തിന്റെയും റോളുകളിൽ സ്ത്രീകൾ എത്തി മാന്യമായ വേഷങ്ങൾ മാത്രം അണിയുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചു അത് വിജയിപ്പിക്കണം .സിനിമയിലേക്ക് കടന്നു വരുന്ന ഭൂരിഭാഗം സ്ത്രീകളും അഭിനയം തിരഞ്ഞെടുക്കുകയും ,മലയാളത്തിൽ വിജയിച്ചാൽ അന്യ ഭാഷ സിനിമകളിൽ അൽപ വസ്ത്രം അണിഞ്ഞ വേഷങ്ങളിൽ അഭിനയിച്ചു, ഒടുവിൽ കല്യാണം കഴിച്ചു നല്ല കുടുംബിനി ആയി കഴിഞ്ഞു കൂടുകയും ആണ് പതിവ് .

വളരെ ചുരുക്കം ചില സ്ത്രീകൾ മാത്രമേ സാംവിധാനത്തിലേക്കു കടന്നു വരുന്നുള്ളൂ.അവരുടെ സിനിമകളിൽ കാണും ഗ്ലാമറും സെക്സും .സ്ത്രീ സംവിധായകർ പോലും കാണികളുടെ ഇഷ്ടങ്ങൾ മനസിലാക്കി ലാഭം ഉണ്ടാക്കണം എന്ന ചിന്തയോടെ ഗ്ലാമറും,സെക്സും അവരുടെ സിനിമകളിൽ ഉപയോഗിക്കുന്നു .അത് കൊണ്ട് ഇത്തരം സിനിമകളെ കേവലം ബിസിനസ് ആയി മാത്രം കാണുക അല്ലെങ്കിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന സിനിമകളിൽ അഭിനയിക്കില്ല എന്ന് രാജ്യത്തിലെ പെൺകുട്ടികൾ ഒന്നടങ്കം തീരുമാനിക്കുക എന്ന് പണ്ഡിറ്റ് പറയുന്നു . യൂട്യൂബ് വീഡിയോസിൽ 92 ശതമാനം പുരുഷന്മാരും 8 ശതമാനം മാത്രം സ്ത്രീകളും ആണ് ഉപഭോക്താക്കൾ .അത് കൊണ്ട് തന്നെ പുരുഷ സമൂഹത്തെ പ്രീതിപ്പെടുത്തുന്ന സിനിമകൾ ഇറങ്ങുന്നതിൽ കുറ്റപ്പെടുത്താതെ അതിനെ ഒരു കല ആയി മാത്രം കണ്ടാൽ മതിയെന്ന് പണ്ഡിറ്റ് പറയുന്നു .