മഞ്ജു വാര്യരുടെ പിതാവിന്റെ നിര്യാണത്തെ തുടര്‍ന്ന് മഞ്ജുവിന്റെ വീട് സന്ദര്‍ശിച്ച് ദിലീപും മകള്‍ മീനാക്ഷിയും. വൈകീട്ടോടെയാണ് ഇരുവരും എത്തിയത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു മഞ്ജു വാര്യരുടെ പിതാവ് മാധവ വാര്യരുടെ (70) അന്ത്യം.
അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്നു. ഗിരിജാ വാര്യരാണ് ഭാര്യ.